ബിഹാറിൻ്റെ മുഖ്യമന്ത്രിയായി ജെ.ഡി (യു) നേതാവ് നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പത്താം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രി ആകുന്നത്. ഇന്നലെ ചേർന്ന എൻ.ഡി.എ യോഗവും ജെ.ഡി (യു) നിയമസഭ കക്ഷി യോഗവും നിതീഷിനെ നേതാവായി തെരഞ്ഞെടുത്തു. പാർട്ടി നേതാവ് ഉമേഷ് കുശ്‍വാഹയും വിജയ് ചൗധരിയും നിതീഷിൻ്റെ പേര് നിർദേശിച്ചു. ബിജേന്ദ്ര യാദവ് പിന്താങ്ങി.
എൻ.ഡി.എ യോഗത്തിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിൻ്റെ പേര് നിർദേശിച്ചത്. നിതീഷ് കുമാർ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് സമർപ്പിച്ചു. പുതിയ സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചു.

Related Posts