വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട പരിശോധനയിൽ കുവൈറ്റിൽ, 67 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. 10 വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ കണ്ടെത്തിയതായും ഇവ അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. വിശാൽ ധനാൽ ചൗഹാൻ ആണ് അറസ്റ്റിലായ ഇന്ത്യൻ പൗരൻ.

മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് വിഷബാധയേൽക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിഷമദ്യ ദുരന്തത്തിൽ 13 പേർ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം. ജീവൻ നഷ്ടമായവരെല്ലാം ഏഷ്യക്കാർ ആണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിനും (31) ജീവൻ നഷ്ടമായിരുന്നു. 63 പേർക്കാണ് വിഷബാധയേറ്റത്.

Related Posts