ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ സമ്മാന വിതരണം ഹൈക്കോടതി തടഞ്ഞു. റിട്ട എ എസ് ഐ സജിമോൻ നൽകിയ ഹർജയിലാണ് ഇത്. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി നല്കിയതിനെത്തുടർന്നാണിത്. സമ്മാന വിതരണം നിജസ്ഥിതി ഉറപ്പാക്കും വരെ പാടില്ലെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുളളത്.

ഒന്നാം സമ്മാനം ലഭിച്ച എക്സ് സി 138455 നമ്പരിലുള്ള ടിക്കറ്റിനാണ് സജിമോൻ അവകാശം ഉന്നയിച്ചിരിക്കുന്നത്.ഡിസംബർ ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എടുത്ത ടിക്കറ്റാണിതെന്നാണ് സജിമോൻ പറയുന്നത്. വിശാഖപട്ടണത്തേക്ക് അയയ്ക്കാനായി ഒരു കൊറിയർ സ്ഥാപനത്തിലെത്തിച്ച കിറ്റിൽ ലോട്ടറി കുടുങ്ങിപ്പോയെന്നാണ് സജിമോന്റെ സംശയം. കൊറിയർ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മറ്റൊരാൾ കുടി ക്രിസ്മസ് ബമ്പർ ലോട്ടറി നഷ്ടമായെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. ലോട്ടറി തൻ്റേതെന്ന് തെളിയിക്കാനാവശ്യമായ രേഖകളും മറ്റും കൈയിലുണ്ടെന്നാണ് സജിമോൻ പറയുന്നത്.

Related Posts