14 ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. ആറ്റുകാൽ സ്വദേശികളായ മിഥുൻ (25), ശരത്ത് (29) എന്നിവരാണ് കോവളം ജംഗ്ഷനിൽ പിടിയിലായത്. എം ഡി എം എ വാങ്ങി ബംഗളൂരുവിൽ നിന്നു ബൈക്കിൽ കേരളത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച് വന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മിഷണർക്കു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു സംഘം അറസ്റ്റിലായത്.
ബാംഗ്ളൂരിൽ നിന്ന് ലഹരി പദാർഥങ്ങൾ വാങ്ങി നാട്ടിൽ എത്തിച്ച് ഇരട്ടി വിലക്ക് വിൽക്കുന്നതാണ് പ്രതികളുടെ രീതി. വിൽപന കൂടാതെ ഇരുവരും ലഹരി ഉപയോഗിക്കാറുണ്ടെന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരിൽനിന്നു തിരിച്ച പ്രതികളാണ് കോവളത്ത് പിടിയിലായത്. പിടികൂടുമ്പോഴും ഇവർ ലഹരി ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ഇവർ നിരവധി മോഷണമടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.