സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​യ 3 സിവിൽ പൊലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗസ്ഥരായ വി.​സി. മു​സ​മ്മി​ൽ, കെ. ​പ്ര​ശാ​ന്ത്, വി. ​നി​ധി​ൻ എന്നിവർക്കെതിരെയാണ് നടപടി. 17ാം തീയതി പുലർച്ചെ പ്ര​തി​ക​ൾ ലോക്കപ്പിലുണ്ടായിരുന്നിട്ടും സി​പി​ഒ​മാ​ർ ഉ​റ​ങ്ങി​യെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു.

പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നിൽ, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി പ്രേ​മ​ച​ന്ദ്ര​ൻ പരിശോധനയ്‌ക്ക് ​എത്തി​യ സ​മ​യ​ത്ത് 3 സി​പി​ഒ​മാ​രും കി​ട​ന്നു​റ​ങ്ങു​ന്ന​ത് കാണുകയായിരുന്നു. സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് 3 പേ​രെ​യും സ്ഥ​ലം​മാ​റ്റി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്‍​പി​ക്ക് ല​ഭി​ച്ച നിരവധി പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മിന്നൽ പ​രി​ശോ​ധ​ന.

Related Posts