മുഖ്യമന്ത്രിയാകാൻ ഇല്ലെന്നും സ്ഥാനമാനങ്ങൾ താൻ ആഗ്രഹിച്ചിട്ടില്ലെന്നും ഡോ ശശി തരൂർ എം പി. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂർ നിലപാട് വ്യക്തമാക്കിയത്.
ഏറ്റവും അധികം ആളുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സർവ്വേ ഫലം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് പോലും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് തരൂർ ഇപ്പോൾ നിലപാടിൽ വ്യക്തത വരുത്തിയിരിക്കുന്നത്. കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഒരു സ്ഥാനവും താൻ ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു തരൂരിൻ്റെ മറുപടി.