എറണാകുളത്ത് മധ്യവയസ്‌കൻ വെടിയേറ്റ് മരിച്ചു. മഞ്ഞപ്ര സ്വദേശി ജോസ് കിലുക്കനാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവത്തിനുശേഷം അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കാളാമ്പറമ്പൻ വീട്ടിൽ പോളിയെ കസ്‌റ്റഡിയിലെടുത്തു. പോളിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ബിഎസ്എഫിൽ നിന്ന് വിരമിച്ച ഇയാൾ ബാങ്കിൻ്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയാണ്. ഈ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. പോളിയുടെ അച്ഛൻ്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.