മാതൃഭൂമി സാഹിത്യപുരസ്‌കാരം സാറാ ജോസഫിന് ജൂണ്‍ 7 ന് ജ്ഞാനപീഠജേതാവ് പ്രതിഭാറായ് സമര്‍പ്പിക്കും. ശനിയാഴ്ച 5ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ ആണ് ചടങ്ങ്. ‘വാക്കുകള്‍ കൊണ്ട് സാംസ്‌കാരിക ചരിത്രത്തിലുയര്‍ത്തിയ സ്‌നേഹകലാപ’മെന്നാണ് പുരസ്‌കാരനിര്‍ണയസമിതി സാറാ ജോസഫിൻ്റെ രചനകളെ വിലയിരുത്തിയത്. 2024-ലെ പുരസ്‌കാരത്തിന് സാറാ ജോസഫിനെ തിരഞ്ഞെടുത്തത് എന്‍.എസ്. മാധവന്‍ അധ്യക്ഷനും എം. ലീലാവതി, ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി ഏകകണ്ഠമായാണ്. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനാവും. മാതൃഭൂമി സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് 2000-ത്തിലാണ്. എഴുത്തുകാരായ ആര്‍. രാജശ്രീ, ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.

Related Posts