ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണ​ത്തി​ന് കൊ​ട്ടാ​ര​ത്തി​ന​ക​ത്തു നിന്ന് സ​ഹാ​യം ല​ഭി​ച്ച​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് ചി​ല നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​ത്.

ഗൗ​രി ല​ക്ഷ്മി ഭാ​യി​യു​ടെ മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​മൂ​ല്യ​മാ​യ വ​ജ്ര, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോഷണം പോയത്. ര​ണ്ട് കോ​ടി​യി​ല്‍​പ​രം രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് ക​ന്‍റോണ്‍​മെന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ്.

നേ​ര​ത്തെ കൊ​ട്ടാ​ര​ത്തി​ലു​ള്ള​വ​ര്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ന്ന റിപ്പോർട്ടുകൾ പു​റ​ത്തുവ​ന്നി​രു​ന്നു. കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ പേ​രു​ടെ​യും മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

കൂ​ടാ​തെ നേ​ര​ത്തെ വി​ര​ല​ട​യാ​ള​ങ്ങ​ളും ശേ​ഖ​രി​ച്ചി​രു​ന്നു. ഇതുവരെ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​ല​യാ​ളു​ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

Related Posts