മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര മരങ്ങാട്ട് മുരളിയുടെ മകൻ അഭിലാഷ് (28)ആണ് മരിച്ചത്. ഇന്ന് കാലത്ത് 8 മണിയോടെ ബംഗാർപേട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയായി പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്നലെ വൈകുന്നേരം നാട്ടിലേക്ക് പുറപ്പെട്ട അഭിലാഷ് രാത്രി വീട്ടുകാരുമായി സംസാരിച്ചിരുന്നു. ട്രെയിനിൽ നിന്നും അബദ്ധത്തിൽ വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം..പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാളെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Related Posts