മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കാൻ വിദ്യാർഥികളെ “സോഷ്യൽ മീഡിയ വാരിയേഴ്സ്” ആക്കി മാറ്റുന്ന പുതിയ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കമിടുന്നു.

സ്‌കൂളുകളുടെയും കോളേജുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ വിദ്യാർഥികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് മയക്കുമരുന്നിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കും. യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, ഡിജിറ്റൽ ക്യാമ്പയിനുകൾ എന്നിവയും സംഘടിപ്പിക്കും. മയക്കുമരുന്ന് രഹിത കർണാടക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

Related Posts