പ്രിയങ്കാ ഗാന്ധി പാണക്കാടിന്‍റെ വീട്ടിലെത്തി ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറിൽ പങ്കെടുക്കാനാണ് അവർ എത്തിയത്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും പാണക്കാട് കുടുംബാംഗങ്ങളും പ്രിയങ്കയെ സ്വീകരിച്ചു.

പ്രിയങ്കാ ഗാന്ധി ഇഫ്‌താറിൽ പങ്കെടുത്തു, തികച്ചും സൗഹൃദ സംഭാഷണമായിരുന്നു, രാഷ്ട്രീയ ചർച്ചകൾ ഉണ്ടായിരുന്നില്ലെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. വയനാട് ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി എംപി.

Related Posts