വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന് റി​പ്പോ​ർ​ട്ട് കൈ​മാ​റും. ചി​കി​ത്സ പി​ഴ​വെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ദ​ഗ്ധ സം​ഘം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ വി​ദ​ഗ്ധ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ശാ​സ്ത്ര​കി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ.​ഷാ​ഹി​ദ​യ​യെ​യും ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ധ​ന്യ​യെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Related Posts