കോണ്‍ഗ്രസില്‍ വി ഡി സതീശനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്തിയതില്‍ അച്ചടക്ക നടപടിക്ക് നീക്കം. വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയതില്‍ വിശദീകരണം തേടി പതിനഞ്ചോളം നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് വി. ആര് പ്രതാപനും നോട്ടീസ് നല്കി. കെപിസിസി അംഗമായ ചെമ്പഴന്തി അനില്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം തേടിയിട്ടുണ്ട്. ടി സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്, കൈമനം പ്രഭാകരന്, അംബിരാജ തുടങ്ങി 15 ഓളം നേതാക്കള്‍ക്കാണ് കെപിസിസി നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തിപ്രകടനത്തിലാണ് നടപടി. കെപിസിസി വിലക്ക് മറികടന്ന് ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയത് എന്ത് കാരണത്താല്‍ എന്ന് വിശദീകരിക്കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ സംഘടനാ നടപടി സ്വീകരിക്കും.