പഞ്ചാബ് വൈദ്യുത മന്ത്രി സഞ്ജീവ് അറോറ അറസ്റ്റിൽ. ചണ്ഡീഗഡിലെ സെക്ടർ 2 ലെ ഔദ്യോഗിക വസതിയിൽ നിന്നാണ് 62 കാരനായ സഞ്ജീവ് അറോറയെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം അറോറയുമായ് ബന്ധപ്പെട്ട 4 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറോറ അറസ്റ്റിലായത്.
ഡൽഹി-എൻസിആർ മേഖലയിലും ചണ്ഡീഗഡിലുമാണ് റെയ്ഡുകൾ നടത്തിയത്. ഈ വർഷം ഇത് മൂന്നാം തവണയാണ് അറോറയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നത്. ലുധിയാന വെസ്റ്റിൽ നിന്നും പാർട്ടി ടിക്കറ്റിലാണ് ആം ആദ്മി പാർട്ടി നിയമസഭയിലെത്തിയത്. സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത നടപടിയെ എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ ശക്തമായി അപലപിച്ചു.