ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി എട്ട് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച് ഇന്ത്യയുടെ ചരിത്രംകുറിച്ചു. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബജറ്റുകളും അവതരിപ്പിച്ചത് നിര്‍മലയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിൻ്റെ റെക്കോഡ് മൊറാർജി ദേശായി ആയിരുന്നു , 10 ബജറ്റുകൾ ആണ് അദ്ദേഹം അവതരിപ്പിച്ചത്. എന്നാൽ ഇത് തുടർച്ചെ ആയിരുന്നില്ല.

1959-നും 64-നും ഇടയിൽ ധനമന്ത്രിയായിരിക്കേ 6 ബജറ്റുകളും 1967-നും 1969-നും ഇടയിൽ 4 ബജറ്റുകളുമാണ് അദ്ദേഹം അവതരിപ്പിച്ചത്. തുടർച്ചയായ ബജറ്റ് അവതരണത്തിൽ മാത്രമല്ല, ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിനുള്ള റെക്കോഡും നിർമലാ സീതാരാമന് സ്വന്തം. 2020-ലെ നിർമലയുടെ ബജറ്റ് പ്രസംഗം നീണ്ടുനിന്നത് രണ്ട് മണിക്കൂർ നാൽപ്പത് മിനിറ്റാണ്.

Related Posts