രാ​ജ​സ്ഥാ​നി​ലെ ജോ​ധ്‌​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ ജീ​വ​യു​ടെ പി​താ​വും പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വുമായ ആ​ർ.​ബി.​ചൗ​ധ​രി (72) അ​ന്ത​രി​ച്ചു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം നാളെ ചെ​ന്നൈ​യി​ലെ​ത്തി​ക്കും. അ​പ​ക​ട​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളോ വാ​ഹ​നത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ക്കു​റി​ച്ചോ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി‌​ട്ടി​ല്ല.

ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം ഭാഷകളി​ലാ​ണു ചൗ​ധ​രി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പു​തു വ​സ​ന്തം (1990) ആ​യി​രു​ന്നു അ​ദ്ദേ​ഹം നി​ർ​മി​ച്ച ആ​ദ്യ ത​മി​ഴ് സി​നി​മ. ഈ ​ചി​ത്ര​ത്തി​ന് ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ചു. കെ.​എ​സ്. ര​വി​കു​മാ​ർ സം​വി​ധാ​നം ചെ​യ്‌​ത പു​രി​യാ​ദ പു​തി​ർ (1990) എ​ന്ന ചി​ത്ര​വും അ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധേ​യ​നാ​ക്കി. കീ​ർ​ത്തിച​ക്ര ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ള സി​നി​മ​ക​ൾ സൂ​പ്പ​ർ ഗു​ഡ് ഫി​ലിംസാണ് നി​ർമ്മി​ച്ച​ത്.

ചേരൻ പാണ്ടിയൻ (1991), ഊർ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), മാരീസൻ (2025) തുടങ്ങിയവ ആർ.ബി.ചൗധരി നിർമിച്ച ചിത്രങ്ങളാണ്.

Related Posts