യു ഡി എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി അഴിച്ചുപ്പണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ്. 10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയിരിക്കുന്നത്.
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലമാറ്റി ഡിജിപി ഉത്തരവിറക്കി. സംസ്ഥാന പ്രസിഡണ്ട് പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷകൂടി ഉൾപ്പെടുന്ന മ്യൂസിയം എസ്എച്ച്ഒ ആക്കിയാണ് നിയമിച്ചത്. 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു ഇടത് സംഘടന നേതാവായ പ്രശാന്ത്. ജന.സെക്രട്ടറി സി ആർ ബിജുവിനെ കൊച്ചി സിറ്റിയിലേക്കും മാറ്റി ഡിജിപി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.