കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ ഒരു കോടി രൂപ VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് അർഹമായത്. മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും ലഭിക്കുന്ന നിലയിലാണ് വിഷു ബമ്പറിൻ്റെ സമ്മാനഘടന.
അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റ് തീര്‍ന്നു എന്ന സവിശേഷതയോടെയായിരുന്നു ഇത്തവണ ബമ്പർ നറുക്കെടുപ്പ് നടന്നത്. 300 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലാണ് പുറത്തിറക്കിയത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.