വേടൻ്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രസംഘാടകര്‍ റാപ്പര്‍ വേടൻ്റെ പാട്ട് വിലക്കി. ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റാപ്പർ വേടൻ്റെ പാട്ടും അരങ്ങേറിയുന്നു. എന്നാല്‍ വേടന്‍ പാടിക്കൊണ്ടിരിക്കെ സംഘാടകരില്‍ ചിലര്‍ സ്റ്റേജില്‍ കയറിവന്ന് പരിപാടി തടുക്കുകയായിരുന്നു. ഈ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു ക്ഷേത്രസംഘാടകരുടെ വാദം. പാട്ട് പാടിക്കൊണ്ടിരിക്കെ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് വേടൻ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Related Posts