ഭാര്യയെ സംശയം, കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. മഞ്ചേരി പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബു (44) വിനാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്‌ജി എ.വി. ടെല്ലസാണു ശിക്ഷ വിധിച്ചത്. 2017 ജൂലൈ 23 നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ആദ്യഭാര്യയെ ചാരിത്ര്യശുദ്ധയിലുള്ള സംശയം മൂലം റഹീന (30) യെ പ്രതിയുടെ ഉടമസ്ഥതയിൽ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ കശാപ്പുശാലയിൽ നിന്ന് ഇറച്ചിക്കടയിലേക്കു മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണു മൃതദേഹം പദ്യം കണ്ടത്.

പ്രതി കൊല നടത്തിയശേഷം മൃതദേഹത്തിൽ നിന്ന് 36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. അതിനുശേഷം കോയമ്പത്തൂർ, ലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ കറങ്ങി താനൂർ റെയിൽവെ സ്റ്റേഷനിലിറങ്ങുമ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2017 ജൂലൈ ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ഷാജു 41 സാക്ഷികളെ കോടതി മുമ്പാകെ വിസ്‌തരിച്ചു.

33 തൊണ്ടി മുതലുകളും 66 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലെയ്‌സൺ ഓഫീസർമാരായ പി. അബ്‌ദുൽ ഷുക്കൂർ, ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന സി. അലവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ കവർന്നതിന് 404 വകുപ്പ് പ്രകാരം 5 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷയുണ്ട്. ഒരു വർഷത്തെ അധിക തടവും പിഴയടച്ചില്ലെങ്കിൽ അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദക്ക് നൽകണം.

ഇതിനു പുറമെ സർക്കാരിൻ്റെ വിക്‌ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും റഹീനയുടെ മകനും മാതാവിനും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കു നിർദേശം നൽകി.

Related Posts