ന്യൂ ഇയർ പ്രമാണിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയും അധിക സർവീസുകൾ നടത്തും. വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണെന്ന് സർവീസുകൾ ദീർഘിപ്പിക്കുന്നത്. 26 മുതൽ ജനുവരി മൂന്നു വരെ രാത്രി 11മണി വരെ കൊച്ചി ഇടപ്പള്ളി സ്റ്റേഷനിൽ നിന്നു ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ സർവീസ് നടത്തും.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും. തൃപ്പൂണിത്തുറ, ആലുവ, ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ടിന് പുറപ്പെടും. ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലുവരെ ഹൈക്കോർട്ട് – മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട് – വൈപ്പിൻ റൂട്ടിലും കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തും.