കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസൽ ഈ തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ പിന്തുണയോടെ രംഗത്തെത്തുന്നു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിൽ ഫൈസൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
2020-ൽ തന്നെ ഫൈസലിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനം എടുത്തിരുന്നുവെങ്കിലും, സ്വർണക്കടത്ത് കേസിനെ തുടർന്നുള്ള വിവാദങ്ങളിൽ സംസ്ഥാന നേതൃത്വം ഇടപെടുകയും പ്രഖ്യാപനം പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടർന്ന് എൽഡിഎഫിൻ്റെ പിന്തുണയോടെ ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചിരുന്നു.