ആശ സമരത്തിനുള്ള പിന്തുണകൂടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ ഉണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് എം എംല്‍ എ. സത്യപ്രതിജ്ഞ ചെയ്തശേഷം ആശ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആശ പ്രവർത്തകർ നടത്തുന്നത് നീതിക്കുവേണ്ടിയുള്ള സമരമാണ്. ഇവരുടെ മാനുഷിക പ്രശ്നങ്ങൾ സഭക്കകത്തും പുറത്തും ഉന്നയിക്കാൻ തനിക്ക് കിട്ടുന്ന ഏതവസരവും വിനിയോഗിക്കുമെന്നും അറിയിച്ചു. നഗരസഭാ ചെയർമാനുമാനും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നതിനാൽ ആശ വളണ്ടിയർമാരുടെ പ്രധാന്യം നന്നായറിയാം. കോവിഡ് കാലത്ത് നടത്തിയ സേവനത്തിന് നല്ലവാക്കിലുള്ള അഭിനന്ദനം മാത്രം പോര മാന്യമായി ജീവിക്കാനുള്ള വേതനം കൂടി നൽകണം.
നാടിനു വേണ്ടി 24 മണിക്കൂറും ജോലി ചെയ്യുന്ന ആശ വളണ്ടിയർമാർക്ക് ജയിലിൽ കുറ്റവാളികൾക്ക് ലഭിക്കുന്ന വേതനം പോലും ലഭിക്കുന്നില്ല. സർക്കാർ ആശ സമരത്തെ അവഹേളിക്കുകയും അപമാനിക്കുകയുമാണ്. ആശ വർക്കർമാരുടെ പ്രശ്നം പരഹരിക്കുന്ന സർക്കാർ അധികാരത്തിൽ വരുമെന്നും ഷൗക്കത്ത് പറഞ്ഞു. ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻസംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. മിനിയെ ഷാൾ അണിയിച്ച് ആര്യാടൻ ഷൗക്കത്ത് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.