സമരത്തിലായിരുന്ന ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് പട്ടികകൾക്കാണ് കാലാവധി നീട്ടി നൽകുക. തീരുമാനം സമരം നടത്തിയ ഉദ്യോഗാർഥികൾക്ക് സർക്കാർ നൽകിയ വാഗ്ദാനത്തിൻ്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ കീഴിൽ മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായിരിക്കും പുതിയ കോടതികൾ പ്രവർത്തിക്കുക.

Related Posts