രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബെംഗളൂരുവിലെ സാമൂഹ്യ, സാംസ്കാരിക, മത രംഗത്തും
വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഹിറ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള മസ്ജിദുർ റഹ്മയുടെ നേതൃത്വത്തിൽ പ്രഥമ കുടുംബ സംഗമം നവംബർ 1ന് (നാളെ) കോൾസ് പാർക്ക് സഫീന ഗാർഡനിൽ സംഘടിപ്പിക്കും. ജാതി, മത, ഭാഷാ വേർതിരിവുകൾക്കതീതമായി നന്മയ്ക്കുവേണ്ടി കൈകോർത്ത ഈ സൗഹൃദങ്ങളെ പുതുക്കാനും പഴയ ഓർമകൾ പങ്കുവെക്കാനും പുതിയ തലമുറയ്ക്ക് കൂട്ടായ്മയുടെ മഹത്തായ മൂല്യങ്ങൾ പകർന്നുനൽകുന്ന വേദിയായി കുടുംബസംഗമം മാറും. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ്.

പ്രമുഖ വാഗ്മിയും, ഫാമിലി കൗൺസിലറുമായ സുലൈമാൻ അസ്ഹരി ‘മിനാരത്തണലിൽ പൂക്കുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭിഷണം നിർഹിക്കും. ബെംഗളൂർ മർച്ചന്റ്സ് അസോസിയേഷൻ രക്ഷാധികാരിയും എം പവർ ഇഡി ചെയർമാനുമായ വി.പി.അബ്ദുല്ല, ജെ.ഐ.എച്ച് ബെംഗളൂർ സിറ്റി പ്രസിഡണ്ട് ഷമീർ മുഹമ്മദ്. ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, മസ്ജിദുർ റഹ്മ ഖത്വീബ് കെ.വി.ഖാലിദ്, ഏരിയ സമ്മേളന കോ-ഓർഡിനേറ്റർ റമീസ് വല്ലപ്പുഴ തുടങ്ങിയവർ സംസാരിക്കും.

പ്രവാസജീവിതത്തിലെ ഒറ്റപ്പെടലിനിടയിൽ ഹൃദയങ്ങളിൽ ഇടംനേടിയ ഓർമകൾ പങ്കുവെക്കാനും ബന്ധങ്ങളുടെ ഊഷ്മളത വീണ്ടെടുക്കാനും ഒന്നിച്ചിരിക്കാനുള്ള സന്ദർഭമാണ് കുടുംബസംഗമമെന്ന് കൺവീനർ മഹറൂഫ് കരിയാടൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 97404 04779 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Posts