മലപ്പുറം ഒളമതിലിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിൻ്റെ അമ്മയായ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ ആയിരുന്നു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. മിനിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെന്നാണ് പ്രാഥമിക നി​ഗ​മ​നം.

Related Posts