വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസിൻ്റെ വിമാനം സൈനിക ഹെലികോപ്ടറിൽ കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കൻസാസിലെ വിചിതയിൽ നിന്ന് വരികയായിരുന്ന അമേരിക്കൻ എയർലൈൻസിൻ്റെ 5342 ഫ്ളൈറ്റ് ആണ് അപകടത്തിൽപ്പെട്ടത്.

വിമാനത്താവളത്തിന് സമീപമുള്ള പൊട്ടോമാക് നദിക്ക് മുകളിലെത്തിയ പ്പോഴായിരുന്നു അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ 60 യാത്രക്കാരും നാല് ക്രൂമെമ്പേഴ്‌സും അപകടസമയത്ത് ഉണ്ടായിരുന്നു. അപകടത്തിൽ കാണാതായവർക്ക് വേണ്ടി നദിയിൽ തെരച്ചിൽ തുടരുകയാണ്. വെളത്തിൽ നിന്ന് ചിലരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തതായി റിപ്പോർട്ടുകളുണ്ട്.

ഹെലികോപ്ടറിൽ മൂന്ന് സൈനികരുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ റൊണാൾഡ് റീഗൻ എയർപോർട്ടിൽ എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഫോക്സ് പറഞ്ഞു.

Related Posts