സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവൻ്റെ വില 120 രൂപ ഉയര്‍ന്ന് 60,880 രൂപയിലെത്തി. ഗ്രാമിൻ്റെ വിലയാകട്ടെ 15 രൂപ കൂടി 7,610 രൂപയും. ഒരു മാസത്തിനിടെ പവൻ്റെ വിലയിലുണ്ടായ വര്‍ധന 3,680 രൂപയാണ്. ഒരു വര്‍ഷത്തിനിടെയുള്ള വര്‍ധനവാകട്ടെ 14,640 രൂപയും. യുഎസ് ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടിയാണ് സ്വര്‍ണം നേട്ടമാക്കിയത്.

Related Posts