പ​റ​വൂ​രി​ൽ മാ​റ്റം ഒ​ന്നും ഉ​ണ്ടാ​കി​ല്ലെന്നും എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും ഒ​രി​ക്ക​ലും മാ​റ്റം ഉ​ണ്ടാ​വി​ല്ലെന്നും നടൻ സലിം കുമാർ. പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​രയിൽ വൈ​റ​ൽ പ​നി​യു​ടെ ക്ഷീ​ണം അ​വ​ഗ​ണി​ച്ച് വോ​ട്ട് ചെ​യ്ത് സ​ലിം കു​മാ​ർ. സ​ലിം കു​മാ​ര്‍ കുടുംബസമേതം എ​ത്തി പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം ക​ണ്ടി​ട്ട് വ​ള​രെ പോ​സി​റ്റീ​വാ​യാ​ണ് തോ​ന്നു​ന്ന​ത് എ​ന്നാ​ണ് സ​ലിം കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. വൈ​റ​ൽ പ​നി​ കാരണം ആ​കെ തള​ർ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. അതിനാൽ വോ​ട്ട് ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് ഞാ​ൻ വി​ചാ​രി​ച്ച​ത​ല്ല. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പോ​യി വ​ന്ന​തേ​യു​ള്ളു. വോ​ട്ട് ചെ​യ്യാ​ൻ പ​റ്റ​യ​തി​ൽ വ​ലി​യ സ​ന്തോ​ഷം.

മാ​റ്റം കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വും. ജ​യി​ക്കാ​ൻ വേ​ണ്ടി​യ​ല്ലേ പി​ഷാ​ര​ടി​യെ പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ആ​ളു​ക​ൾ എ​ന്തോ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ര്യം മെ​യ് നാ​ലാം തി​യ​തി മാ​ത്ര​മേ അ​റി​യാ​ൻ പ​റ്റു​ക​യു​ള്ളു. ആ​ൾ​ക്കാ​രു​ടെ പോ​ളിം​ഗ് രീ​തി ക​ണ്ടി​ട്ട് വ​ള​രെ പോ​സി​റ്റീ​വാ​യാ​ണ് തോ​ന്നു​ന്ന​തെന്ന് സ​ലിം കു​മാ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് പോ​ളിം​ഗ് 66 ശ​ത​മാ​നം പി​ന്നി​ട്ടു. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് നടന്നത് കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ്.

Related Posts