കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസം മുട്ടിന് ആയിരുന്നു കുത്തിവെപ്പ് എടുത്തത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി.

തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. മെഡിസിറ്റിയിൽ എത്തും മുൻപ് 12.55ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Related Posts