ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി വിചാരണക്കോടതി. പോലീസിന് നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ വീഴ്‌ച പറ്റിയെന്നും കോടതി വ്യക്തമാക്കി. കൊക്കെയ്‌ൻ്റെ പിടിച്ചെടുത്ത ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാ നായില്ലെന്നും വനിതാ പോലീസിൻ്റേത് ഉൾപ്പെടെയുള്ള മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി.

പ്രതികൾക്ക് രക്തപരിശോധനാ ഫലം ഉൾപ്പെടെ അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. ഉത്തരവ് പറഞ്ഞ് രണ്ടുമാസങ്ങൾക്ക് ശേഷമാണ് കോടതി വിധി പുറത്തുവന്നത്. ഒരു വ്യക്തിയുടെ കൈയിൽനിന്നും ലഹരിവസ്‌തു കണ്ടെടുത്താൽ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിലായിരിക്കണം. എന്നാൽ ഈ കേസിൽ ഒന്നാംപ്രതിയായ മോഡലിൻ്റെ ദേഹ പരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും ലഹരിവസ്‌തു കണ്ടെടുക്കുമ്പോൾ വനിതാ ഗസറ്റഡ് ഓഫീസർ ഒപ്പം ഇല്ലായിരുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.

Related Posts