10 വർഷക്കാലം എല്‍ഡിഎഫിൻ്റെ നേതൃത്വത്തില്‍ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയില്‍ നടപ്പിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, മാലിന്യ പ്രശ്‌നം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി.

എല്ലാം നാടിൻ്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു. ജനവിധി ഞങ്ങള്‍ പൂർണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. ഞങ്ങള്‍ക്ക് മാത്രമേ ഇത് ചെയ്യാനാവൂ എന്ന് പറയുന്നില്ല.

പുതിയ സർക്കാറിൻ്റെ ജനക്ഷേമ പരിപാടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. അങ്ങനെ അല്ലെങ്കില്‍ എതിർക്കും. എല്‍ഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ട. ഞങ്ങള്‍ ശക്തമായി തിരിച്ച്‌ വരുമെന്നും പിണറായി വിജയൻ പറഞ്ഞു.

Related Posts