ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ടും എ​ൽ​ഡി​എ​ഫ് – യു​ഡി​എ​ഫ് സം​ഘ​ർ​ഷം. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ൽ​ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത​വി​ധം വ​ള​യു​ക​യാ​യി​ന്നു. എ​ൽ​ഡി​എ​ഫ് – യു​ഡി​എ​ഫ് സം​ഘ​ർ​ഷ​ത്തി​ൽ പ​ല​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. പോ​ലീ​സെ​ത്തി​യാ​ണ് പ​ല​ സ്ഥലങ്ങളിലും യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ പു​റ​ത്തി​റ​ക്കി​യ​ത്.

പോ​ലീ​സ് ഇ​ല്ലാ​തി​രു​ന്ന​ സ്ഥലങ്ങളി​​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. പ​യ്യാ​നി​യ്ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ ബൂ​ത്തി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. യു​ഡി​എ​ഫ് മ​തം​ പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പോ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രെയും പ​റ​ഞ്ഞു ​വി​ട്ട​ത്.

Related Posts