കേരള സമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജ്, രണ്ടാം വർഷ പി യു പരീക്ഷയിൽ ഉജ്ജ്വല (92 %) വിജയം നേടി. കോമേഴ്സ് വിഭാഗത്തിൽ കോളേജ് 90% വിജയവും, സയൻസ് വിഭാഗത്തിൽ 92% വിജയവും നേടി.
കോമേഴ്സ് വിഭാഗത്തിൽ 577 (96.17 %) മാർക്ക് വാങ്ങി സുഫിയാ ഭാനു ഒന്നാം സ്ഥാനവും, 549 (91.50%) മാർക്കോടെ ബി സൗമ്യ രണ്ടാം സ്ഥാനവും, 534 (89 %) മാർക്കോടെ ദേവിക. ബി മൂന്നാം സ്ഥാനവും നേടി.
സയൻസ് വിഭാഗത്തിൽ 574 (95.67 %) മാർക്കോടെ പത്മനാഭ വി ഒന്നാം സ്ഥാനവും, 567 (94.5 %) മാർക്ക് വാങ്ങി സിദ്ധാർത്ഥ് എസ് എസ് രണ്ടാം സ്ഥാനവും, 564 (94.0 %) മാർക്കോടെ മസീഹ റോഷൻ മൂന്നാം സ്ഥാനവും നേടി.