ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ ആദ്യ സ്വർണത്തിനായുള്ള കേരളത്തിൻ്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്ന ജാസ്മീൻ ചാമ്പ്യനായി.
നീന്തലിൽ കഴിഞ്ഞ ദിവസം സജൻ പ്രകാശിലൂടെ കേരളം രണ്ട് വെങ്കലം സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമാണ് സജൻ മൂന്നാംസ്ഥാനം നേടിയത്. വനിത ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ കേരളത്തിൻ്റെ വിദർശ കെ വിനോദ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.