പി ജി മനുവിൻ്റെ ആത്മഹത്യയിൽ ഒരാള്‍ പിടിയിൽ. എന്‍ഐഎ മുന്‍ പ്രോസിക്യൂട്ടറും ബലാല്‍സംഗക്കേസ് പ്രതിയുമായിരുന്ന പി ജി മനുവിൻ്റെ ആത്മഹത്യയില്‍ ഒരാള്‍ പിടിയിലായി. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. മനുവിനെതിരേ ഇയാള്‍ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലിസിൻ്റെ കണ്ടെത്തല്‍. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി ജി മനു.
സുപ്രീംകോടതി ഇയാള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് ജാമ്യത്തില്‍ തുടരുന്നതിനിടെയാണ് മറ്റൊരു യുവതിയും രംഗത്തെത്തിയത്. ഇതിനുപിന്നാലെ പി ജി മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവ് എന്ന് കരുതുന്ന ആള്‍ ഈ വീഡിയോയില്‍ പി ജി മനുവിനോട് ആത്മഹത്യ ചെയ്യാന്‍ പലതവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്. പി.ജി. മനുവിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.