പാലക്കാട് വടക്കാഞ്ചേരിയിൽ വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്ക് പോയ 10 വയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്.ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്‌ച രാത്രി കുട്ടിയെ നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ശരീരത്തിൽ സോഡിയം കുറഞ്ഞുപോയതാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Related Posts