രാവണപ്രഭു എന്ന ചിത്രം വീണ്ടും ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ 4k അറ്റ് മോസിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം വീണ്ടും ഒക്ടോബർ 10ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4k അറ്റ് മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു , അഗസ്റ്റിൻ,രാമു, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.