യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ കേസെടുത്ത രണ്ടു ഉദ്യോഗസ്ഥരോട് ഹാജരാകാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി. കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരാണ് ഹാജരാകേണ്ടത്.
ഈ മാസം അവസാനം ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെത്തിയിരുന്നു. മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
സംഭവത്തിൽ നേരത്തെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ ഡിസംബർ 28നാണ് പ്രതിഭയുടെ മകനും സുഹൃത്തുക്കൾക്കുമെതിരെ കുട്ടനാട് എക്സെെസ് കഞ്ചാവ് കേസെടുക്കുകയും അവരെ ജാമ്യത്തിൽ വിടുകയും ചെയ്തത്.