ഇസ്രയേൽ ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ 6 വിമാനത്താവളങ്ങൾ ആക്രമിച്ചുവെന്നും പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേനാ വിമാനങ്ങൾ നശിപ്പിച്ചെന്നും ഇറാൻ. കൂടാതെ ഐആർജിസിയുടെ Iran’s Islamic Revolutionary Guard Corps ഐഡിഎഫ് (Israel Defense Forces) വക്താവ് ജനറൽ എഫി ഡെഫ്റിൻ അവകാശപ്പെട്ടു. മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും ഉപയോഗിച്ചിരുന്ന വ്യോമതാവളങ്ങളാണ് തങ്ങൾ ആക്രമിച്ചതെന്ന് സൈന്യം എക്സ്‌സിൽ കുറിച്ചു.
ഇസ്രായേൽ ഇറാൻ്റെ ആണവകേന്ദ്രമായ ഫൊർദൊയിലും ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. ഭൂഗർഭ ഹാംഗറുകൾ, റൺവേകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, ഇറാനിയൻ യുദ്ധവിമാനങ്ങൾ തുടങ്ങിയവയെ ആണ് തങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് അറിയിച്ചു. എഎച്ച് 1, എഫ് 14, എഫ് 5 അടക്കമുള്ള വിമാനങ്ങൾ തകർത്തെന്നും ഇസ്രയേൽ സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു. ഇസ്രയേൽ ജെറ്റുകൾക്കെതിരേയുള്ള ആക്രമണത്തിനായി ഉപയോഗിക്കുന്നതാണ് ഈ വ്യോമതാവളങ്ങളെന്നും കുറിപ്പിൽ പറയുന്നു