സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 24-ാം ദിവസം കെ.ജി.ഹള്ളിയിലെ ഷൈനി സുധീറിൻ്റെ വസതിയിൽ നടന്നു.

മാതൃസമിതി അംഗങ്ങളുടെ സമർപ്പണമായി നടന്ന പരിപാടിയിൽ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. തുടർന്ന് ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭജനയും നടന്നു. ശേഷം ഉപഹാര സമർപ്പണവും നടന്നു.

Related Posts