കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി വൃക്ഷത്തൈനടീൽ യജ്ഞം നടത്തി.
കെഎൻഇടി പ്രസിഡണ്ട് സി.ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം സെക്രട്ടറി റജികുമാർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ നിർമല വർക്കി, അധ്യാപകരായ ധന്യ, സുജിന തുടങ്ങിയവർ നേതൃത്വം നൽകി.