ദുബായിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണ് വീരമൃത്യു വരിച്ചത് ഹിമാചൽപ്രദേശിലെ കാംഡ സ്വദേശി വിംഗ് കമാണ്ടർ നമാൻഷ് സ്യാൽ. അൽ മക്തൂം വിമാനത്താവളത്തിനടുത്താണ് അപകടമുണ്ടായത്. ദുബൈ സമയം ഉച്ചക്ക് 2.10 ഓടെയാണ് ദാരുണമായ അപകടം.ആദ്യ റൗണ്ട അഭ്യാസപ്രകടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അപകടം. അഭ്യാസ പറക്കലിനിടെ അതിവേഗം താഴേക്ക് കൂപ്പു കുത്തി വന്ന വിമാനം നിലത്ത് വീണു തീ ഗോളമായി മാറുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തകർ എത്തി തീ അണച്ചു. അപകടത്തിൽ പൈലറ്റ് വീരമൃത്യു വരിചതായി അറിയിച്ച വ്യോമ സേന, സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

Related Posts