ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ ഇന്നും നാളെയുമായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ വികസ്വരരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചർച്ചയാകും. ‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20-യുടെ പ്രമേയം.
അസമത്വം കുറയ്ക്കുക, വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി കൂടുതൽ ധനസഹായം, ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷാ പ്രശ്നങ്ങൾ, വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്കാരങ്ങൾ, എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയാകും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ, കാനഡ പ്രധാനമന്ത്രി മാർക് കാർണി, ജർമ്മൻ ചാൻസലർ ഫെഡറിക് മെർസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയാ മെലോനി, ജപ്പാൻ പ്രധാനമന്ത്രി സനൈ തകൈച്ചി, സൗദി കിരീടാവകാശി മുഹമ്മദ് ബിൽ സൽമാൻ, ആസ്ട്രലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് തുടങ്ങിയ പ്രമുഖർ ജി 20-യിൽ പങ്കെടുക്കുന്നുണ്ട്.