കാനഡയിലെ നയാഗ്രയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ബോർസാദ് സ്വദേശിയായ വിധി കൽപ്പേഷ്ഭായ് മേഘാനി (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം മെയ് 15-നാണ് നയാഗ്രയിൽ ഈ ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് കേസെടുത്ത് കനേഡിയൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
യുവതി കാനഡയിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്‌തു വരികയായിരുന്നു.

2024 ഡിസംബറിൽ എഡ്‌മണ്ടനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നതിനിടെ പഞ്ചാബി വിദ്യാർത്ഥിയായ ഹർഷൻദീപ് സിംഗ് വെടിയേറ്റു മരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കാനഡയിൽ നിരവധി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ മരിച്ചിട്ടുണ്ട്.

Related Posts