യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതോടെ, ഇറാന്‍റെ പ്രതികാരം ചുറ്റുവട്ടത്തെ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിഞ്ഞു. അമേരിക്കയുടെ സൈനിക താവളങ്ങളുള്ള ഗൾഫ് രാഷ്ട്രങ്ങളിലേക്കാണ് ഇറാന്‍റെ മിസൈൽ ആക്രമണം.

പശ്ചിമേഷ്യയിൽ ഇതോടെ യുദ്ധാന്തരീക്ഷം. മലയാളികൾ അടക്കം ലക്ഷക്കണക്കിന് പൗരൻമാർ തൊഴിലെടുക്കുന്ന ഗൾഫ് രാജ്യങ്ങൾ ആക്രമണത്തിനിരയാവുന്നതിൽ ഇന്ത്യയ്ക്കും കടുത്ത ആശങ്ക. വ്യോമഗതാഗതം നിശ്ചലമായി. അബുദാബി, ദുബായ്, ദോഹ വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്നു. ഇന്നലെ 1,500ലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഖത്തർ, ബഹ്റൈൻ, ഇറാക്ക്, യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ജോർദ്ദാൻ എന്നിവിടങ്ങളിലായി 27 യു.എസ് ബേസുകൾ ഇറാൻ ആക്രമിച്ചു.

ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 100 ലധികം പേർക്ക് പരിക്കേറ്റു. ചബഹാർ തുറമുഖത്തിന് സമീപത്തും മറ്റുമായി ഇറാൻ്റെ 9 യുദ്ധക്കപ്പലുകൾ യു എസ് മുക്കി. 3 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു 5 പേർക്ക് പരിക്കേറ്റു. അതിനിടെ, ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ ഒമാനെ അറിയിച്ചു. യു എസും ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു.

Related Posts