ഇസ്രയേൽ – ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 37 വിമാനസർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന 19 സർവീസുകളും ബെംഗളൂരുവിലേക്ക് വരുന്ന 18 സർവീസുകളും റദ്ദാക്കിയതായി അധികൃതർ പറഞ്ഞു.

ദുബായ്, അബുദാബി, റിയാദ്, ജിദ്ദ, ദോഹ, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകളാണ് റദ്ദാ ക്കിയത്. വിമാനം മുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പലരും യാത്ര മാറ്റിവെച്ചിരിക്കുകയാണ്. ബെംഗളൂരുവിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസു കളുള്ളത് ദുബായിലേക്കും അബുദാബിയിലേക്കുമാണ്.

Related Posts