ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ അപലപിച്ച് കോൺഗ്രസ്. ഖമനയിയുടെ കുടുംബത്തിൻ്റെയും ഇറാൻ ജനതയുടെയും ലോകമെങ്ങുമുള്ള ഷിയാ സമുദായ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. ഇറാനിലും വെനിസ്വേലയിലും പരമാധികാര രാഷ്ട്രങ്ങളിലെ ഭരണകൂടത്തെ മാറ്റാനും ഭരണാധികാരികളെ അസ്ഥിരപ്പെടുത്താനുമുള്ള ഏകപക്ഷീയമായ നീക്കങ്ങളെ ഖർഗെ വിമർശിച്ചു.
‘വസുധൈവ കുടുംബക’ത്തോടുള്ള നമ്മുടെ പ്രതിബദ്ധതക്കും മഹാത്മാ ഗാന്ധിയുടെ അഹിംസക്കും ജവഹർ ലാൽ നെഹ്റുവിൻ്റെ ചേരി ചേരാ നയത്തിനും വിരുദ്ധമാണ് പശ്ചിമേഷ്യൻ സംഘർഷമെന്ന് ഖർഗെ കൂട്ടിച്ചേർത്തു. സംഭാഷണത്തിലൂടെയും അന്തർദേശീയ നിയമങ്ങൾക്ക് അനുസൃതമായും തർക്കങ്ങൾക്ക് സമധാനപരമായ പരിഹാരം തേടണമെന്നാണ് ഇന്ത്യൻ നിലപാടെന്ന് ഖാർഗെ പറഞ്ഞു.