റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് നവദമ്പതിമാർ മരിച്ചു. ഹാവേരി ജി ല്ലയിലെ കാദഹള്ളിയിൽ ദേശീയപാതയിൽനടന്ന അപകടത്തിൽ നാട്ടുകാരായ കാർത്തിക്കും (34), ഭാര്യ ഐശ്വര്യയുമാണ് (30) മരിച്ചത്. രണ്ടാഴ്‌ച മുൻപായിരുന്നു ഇവരുടെ വിവാഹം. കാറിലുണ്ടായിരുന്ന ബന്ധുക്കളായ രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രദർശനത്തിനു ശേഷം ഞായറാഴ്ച രാവിലെ വീ ട്ടിലേക്ക് കാറിൽ തിരിച്ചു വരുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ ദമ്പതിമാർ മരിച്ചു. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

Related Posts